നാഗമ്പടം പഴയമേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം നീളുന്നു… ആദ്യ ശ്രമം പാളി; റെയില്‍ ഗതാഗതം ഇന്ന് പുന:സ്ഥാപിച്ചേക്കില്ല

കോട്ടയം: നാഗമ്പടം പഴയമേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം പാളി. രാവിലെ 11 നും 12 നും ഇടയില്‍ പാലം പൊളിക്കുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത് നീണ്ടു പോകുകയായിരുന്നു.

തുടര്‍ന്ന് ഏകദേശം 12.45 ഓടെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും വൈദ്യൂതി ബന്ധം വിച്‌ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് പാലം തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് എന്താണ് പിഴവെന്ന് കണ്ടെത്തി അത് പരിഹരിച്ചു വരികയാണ്.

1.30 ഓടെ വീണ്ടും പാലം പൊളിക്കാന്‍ കഴിയുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതും ഇപ്പോള്‍ സാധ്യമാകാത്ത സ്ഥിതിയാണ്. എവിടെയാണ് വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ടതെന്ന് കണ്ടെത്തുകയാണ് ഇപ്പോള്‍. എന്തായാലും ഇന്നിനി റെയില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയില്ല.

LEAVE A REPLY