മുസ്ലീം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല, ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും; പി മോഹനന്‍

തിരുവനന്തപുരം: മുസ്‌ലിം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ല, ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കരുതുന്നില്ല എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പി മോഹനന്‍ പറഞ്ഞു.

ബിജെപി വിഷയം ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല. ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ എന്നത് പൊതുവെ നടത്തുന്ന പ്രയോഗമാണെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികളാണെന്നായിരുന്നു പി മോഹനന്‍ ഇന്നലെ പറഞ്ഞത്. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കുന്നത് മുസ്ലീം തീവ്രവാദ ശക്തികളാണ്. കോഴിക്കോട്ടെ പുതിയ കോലാഹലവും സാന്നിധ്യവുമെല്ലാം അതാണ് തെളിയിക്കുന്നതെന്നും പി മോഹനന്‍ പറഞ്ഞിരുന്നു.

LEAVE A REPLY