യോഗിയുടെ യു പിയിൽ ഗോശാലയില്‍ പട്ടിണി കിടന്ന് ചത്തത് 12 ലേറെ പശുക്കള്‍

ഉത്തര്‍പ്രദേശിലെ കനൂജ് ജില്ലയിലെ ഗോശാലയില്‍ പട്ടിണി മൂലം 12ലധികം പശുക്കള്‍ ചത്തു. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ഗോശാലക്ക് പുറത്ത് പ്രക്ഷോഭമാരംഭിച്ചു.

15ലധികം പശുക്കള്‍ ചത്തെന്നും കുറച്ചു പശുക്കളെ കാണാതായെന്നും പ്രദേശവാസികള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പശുവിനെ കറക്കാന്‍ വന്നപ്പോള്‍ ഇവിടത്തെ പശുക്കളെയെല്ലാം ക്ഷീണിതരായാണ് കണ്ടത്.

ഗോശാലയുടെ പ്രധാനിയോട് അവയെ ശരിക്ക് നോക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പശുക്കള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നായിരുന്നു അയാളുടെ മറുപടി. ഒരു പശു വൈകുന്നേരത്തോടെ മരിച്ചു. അതിന്റെ മൃതദേഹം പുറക് വശത്തേക്ക് വലിച്ചെറിഞ്ഞെന്ന് പ്രദേശത്തെ ക്ഷീര കര്‍ഷകനായ സന്ദീപ് യാദവ് പറഞ്ഞു.

LEAVE A REPLY