പത്തനംതിട്ട അടൂരില്‍ പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. ഒമ്നി കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പരാതി. കുട്ടി ബഹളം വെച്ചതോടെ സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ആറംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പരാതി. കുട്ടി ബഹളം വെച്ചതോടെ വിജനമായ സ്ഥലത്ത് കുട്ടിയെ ഉപേക്ഷിച്ച സംഘം കടന്നു. പരിഭ്രാന്തനായ നിലയില്‍ കുട്ടിയെ കണ്ടെത്തിയ നാട്ടുകാരാണ് രക്ഷിതാക്കളെയും പോലീസിലും വിവരമറിയിച്ചത്.



















