ശബരിമല വിഷയത്തിൽ പുതിയ നിലപാടുമായി യുഡിഎഫ്

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്‍റെ വൻ ജയത്തിന് കാരണം ശബരിമലയാണെന്നും യുഡിഎഫ് യോഗം വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിനേയും യുഡിഎഫ് വിജയത്തേയും സ്വാധീനിച്ച പ്രധാന ഘടകം ശബരിമല തന്നെയാണ്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല യുവതി പ്രവേശനം തടയാൻ നിയമം കൊണ്ടുവരും. വിശ്വാസം സംരക്ഷിക്കും. മത ന്യൂനപക്ഷങ്ങളുടെ വോട്ടും യുഡിഎഫിനും അനുകൂലമായെന്ന് യുഡിഎഫ് യോഗം വിലയിരുത്തി.

LEAVE A REPLY