ചുഴലിക്കാറ്റ് ഭീതിക്കിടെ ജനനം; അവള്‍ക്കും പേര് ‘ഫാനി’

ഭുവനേശ്വര്‍: ഒഡീഷയില്‍ ഫാനി ചുഴലിക്കാറ്റ് താണ്ഡവമാടുന്നതിനിടെ ഇതൊന്നുമറിയാതെ ഒരു കുഞ്ഞുജീവന്‍ ഭൂമിയിലെത്തി. വെള്ളിയാഴ്ച രാവിലെ 11.03 ഭുവനേശ്വര്‍ റെയില്‍വേ ആശുപത്രിയിലാണ് പെണ്‍കുഞ്ഞ് പിറന്നത്.

റെയില്‍വേ ജീവനക്കാരിയായ 32കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിതര്. കോച്ച് റിപ്പയര്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഫാനി ചുഴലിക്കാറ്റിന്റെ ഭീഷണിക്കിടെ പുറംലോകത്തേക്ക് വന്ന് അവള്‍ക്ക് ആശുപത്രി ജീവനക്കാര്‍ ‘ഫാനി’ എന്ന പേരും നല്‍കി.

LEAVE A REPLY