വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക് ഡിപ്ലോപ്പിയ അഥവാ ഇരട്ട ദര്‍ശനം ഇല്ലെന്ന് ഉറപ്പുവരുത്തുക. ഒരു വ്യക്തി ഒരു വസ്തുവിനെ രണ്ടായി കാണുന്ന അവസ്ഥയാണിത്. ഡിപ്ലോപ്പിയ കാഴ്ച സംബന്ധമായ അസുഖമാണ്. ഇത് രണ്ട് തരത്തിലുണ്ട്. ഒരു കണ്ണിനെ മാത്രം ബാധിക്കുന്ന മോണോക്യുലാര്‍ ഡിപ്ലോപ്പിയയും, രണ്ട് കണ്ണിനെയും ബാധിക്കുകയും, ഒരു കണ്ണ് മൂടുമ്പോള്‍ ഇരട്ട ദര്‍ശനം അപ്രത്യക്ഷമാകുന്ന ബൈനോക്കുലര്‍ ഡിപ്ലോപ്പിയയും. ഈ രോഗാവസ്ഥയുള്ളവര്‍ വാഹനം ഓടിക്കുമ്പോള്‍ എതിര്‍ ദിശയില്‍വരുന്ന വാഹനങ്ങളെ രണ്ടായി കാണുകയും അപകടം ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. കണ്ണിന് പരിക്കേല്‍ക്കുന്നതും വിവിധ അണുബാധകള്‍ മൂലവും, കണ്ണിലെ ലണ്‍സിന്റെ പ്രശ്‌നം മൂലവും നാഡീ വ്യൂഹത്തിലെ തകരാറ് മൂലവും ഈ അവസ്ഥ ഉണ്ടാകാം. തലവേദന, ഓക്കാനം, തലകറക്കം, കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. നിങ്ങള്‍ക്കോ നിങ്ങളുടെ പരിചയത്തില്‍ ആര്‍ക്കെങ്കിലുമോ ഈ ആരോഗ്യ പ്രശ്‌നം ഉണ്ടായാല്‍ ഉടന്‍തന്നെ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.



















