പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങൾക്ക് പരിശോധനയും സൗജന്യ ചികിത്സയും

40 വയസ്സിൽ താഴെ പ്രായമുള്ള പുരുഷൻമാരിലെ ഉദ്ധാരണ പ്രശ്‌നങ്ങൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ പരിശോധനയും സൗജന്യ ചികിത്സയും നൽകുന്നു. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രി രണ്ടാം നമ്പർ ഒ.പിയിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ 8 മണി മുതൽ ഉച്ചക്ക് ഒരു മണിവരെ ഗവേഷണാടിസ്ഥാനത്തിൽ പരിശോധനയും സൗജന്യ ചികിത്സയും നൽകും. വിശദ വിവരങ്ങൾക്ക് 7558076596 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY