പിരിച്ചുവെച്ച മീശയും മുണ്ടും ഉണ്ടെങ്കില്‍ തന്റെ സിനിമകള്‍ ഹിറ്റാകുമെന്ന് പറയുന്നത് വെറുതെ: മോഹന്‍ലാല്‍

നായകന്‍ മീശപിരിച്ച് മുണ്ട് മടക്കിക്കുത്തി ജീപ്പില്‍ സഞ്ചരിച്ചാലൊന്നും സിനിമാ വിജയിക്കണമെന്നില്ലെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. താന്‍ അവതരിപ്പിച്ച ഇതേ ജനുസിലുള്ള അനേകം സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.

മീശ പിരിച്ചു വെയ്ക്കുകയും മുണ്ടുടുത്ത് ജീപ്പില്‍ നടന്ന നരസിംഹം വലിയ വിജയമായിരുന്നു. എന്നാല്‍ പിന്നീട് ഇത്തരം അനേകം സിനിമകളില്‍ പരാജയപ്പെടുകയും ചെയ്തതായും താരം പറഞ്ഞു. . തിരക്കഥയാണ് സിനിമയിലെ കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത്.

ലൂസിഫറിലെ കഥാപാത്രത്തിന് അനുയോജ്യമായിട്ടാണ് മുണ്ടുടുക്കുകയും ജീപ്പില്‍ നടക്കുകയും താടിമീശ വെച്ചിരിക്കുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ലൂസിഫറിലെ നായകകഥാപാത്രം സ്റ്റീഫന്‍ നെടുമ്പിളളി മീശപിരിക്കുന്നത് സിനിമയുടെ ഭാഗമായിട്ടാണ്.

ഹൈറേഞ്ചുകാരനായതിനാല്‍ അയാള്‍ക്ക് ജീപ്പുണ്ട്. രാഷ്ര്ടീയക്കാരനായതിനാല്‍ വെള്ളമുണ്ടുമുണ്ട്. ഉള്ളില്‍ ഒരു സങ്കടമുള്ളതിനാല്‍ രാവിലെ ഷേവ് ചെയ്യാനുള്ള മാനസികാവസ്ഥയില്‍ ജീവിക്കുന്ന ആളല്ല അയാള്‍. ഇതെല്ലാം സിനിമ കാണുമ്പോള്‍ മനസ്സിലാകും. ലൂസിഫറില്‍ എല്ലാം ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഓരോ ആളുകള്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ട്.

പിരിച്ച മീശയും ജീപ്പും മുണ്ടും ഉള്‍പ്പെട്ട ഗറ്റപ്പ് ഒരിക്കലും മനപ്പൂര്‍വ്വം ചേര്‍ത്തുവെച്ചതല്ല. ആകസ്മികമായി സംഭവിക്കുന്ന ഘടകങ്ങളാണ്. ചിലത് വിജയിക്കും. ചിലത് പരാജയപ്പെടും. നരസിംഹത്തില്‍ ഇത് വിജയമായിരുന്നു. പിന്നീട് അതേ ഗെറ്റപ്പില്‍ ചെയ്ത ഒട്ടേറെ സിനിമകള്‍ പരായജപ്പെടുകയും ചെയ്തു. പൃഥ്വിരാജ് എന്ന സംവിധായകനില്‍ വിശ്വാസമുണ്ട്. ലൂസിഫര്‍ വലിയ വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

LEAVE A REPLY