തൃശ്ശൂരില്‍ തുഷാര്‍ തന്നെയെന്ന് ബി.ഡി.ജെ.എസ്; വയനാട്ടില്‍ രാഹുല്‍ വന്നാല്‍ അങ്ങോട്ടുപോകുമെന്ന് തുഷാര്‍

തിരുവല്ല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കും. ബിഡിജെസ് വൈസ് പ്രസിഡന്റ് പൈലി വാദ്യാട്ടാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. നാളെ മുതല്‍ പ്രചാരണം തുടങ്ങുമെന്നും എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജി വക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

വയനാട് മണ്ഡലം ബിജെപി ആവശ്യപ്പെട്ടിട്ടില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയാല്‍ വയനാട്ടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മാറ്റമുണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

ആവശ്യമെങ്കില്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവക്കുെമന്നായിരുന്നു നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. എന്നാല്‍ അത്തരമൊരു ആവശ്യം ഉയര്‍ന്ന് വന്നിട്ടില്ലെന്നിട്ടില്ലെന്നും സ്ഥാനാര്‍ത്ഥിയാകുന്നതിന് വൈസ് പ്രസിഡന്റ് സ്ഥാനം തടസമല്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.