ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും മത്സരിക്കില്ല; മിടുമിടക്കന്മാരായ ചുണക്കുട്ടന്മാരെയാണ് കരുതിവെച്ചിരിക്കുന്നതെന്ന് ചെന്നിത്തല

ന്യുഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനില്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല. കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും ഡല്‍ഹിയില്‍ ഇക്കാര്യം അറിയിച്ചു.

കോണ്‍ഗ്രസ് മിടുമിടുക്കന്മാരായ ചുണക്കുട്ടന്മാരെ രംഗത്തിറക്കും. യു.ഡി.എഫ് വന്‍ വിജയം നേടും. അതിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് തയ്യാറാക്കുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക വൈകിട്ട് ആറരയ്ക്ക് പ്രഖ്യാപിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം.