ഇമാം മൂന്നാഴ്ച ഒളിവില്‍ പാര്‍ത്തത് 16 ഇടങ്ങളില്‍, മീശയും താടിയും വെട്ടിയൊതുക്കി തൊപ്പി ഉപേക്ഷിച്ച് സിനിമാ സൈ്റ്റലില്‍ ; ഒടുവില്‍ ചതിച്ചത് സഹോദരന്‍

മധുര: മതവിശ്വാസത്തിന്റെ പ്രതീകമായിരുന്ന മീശയും താടിയും പോലും വെട്ടിയൊതുക്കി പതിവായി അണിഞ്ഞിരുന്ന തൊപ്പി ഉപേക്ഷിച്ച് ആളറിയാത്ത വിധം സുന്ദരനായി മറ്റൊരിടത്ത് മൂന്നാഴ്ച ഒളിവില്‍ കഴിഞ്ഞ ഇമാമിനെ ചതിച്ചത് സ്വന്തം സഹോദരന്‍ തന്നെ…

തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയെ പോലീസ് പൊക്കിയത് തമിഴ്‌നാട്ടിലെ മധുരയിലെ ഒരു ലോഡ്ജ് മുറിയില്‍ നിന്നും.

സംഭവം പുറത്തായതിന് പിന്നാലെ സിനിമാ സ്‌റ്റൈലില്‍ പല വിധ വേഷത്തില്‍ 16 ഇടങ്ങളിലാണ് ഇയാള്‍ മാറിമാറി താമസിച്ചത്. ഇമാമിന് ഒളിയിടങ്ങള്‍ ഒരുക്കിയിരുന്ന സഹോദരന്‍ നൗഷാദില്‍ നിന്നുമാണ് ഖാസിമി തമിഴ്‌നാട്ടില്‍ ഉണ്ടെന്ന സൂചന പോലീസിന് കിട്ടിയത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു ഇമാം കുടുങ്ങിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹസ്യവിവരത്തെതുടര്‍ന്നാണ് ഷാഡോ പോലീസ് മധുരയില്‍നിന്ന് ഇമാമിനെ പിടികൂടിയത്.

LEAVE A REPLY