പത്തനംതിട്ട : സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വൈകിയത് പ്രചരണത്തില്‍ ആദ്യമൊക്കെ പിന്നിലാക്കിയെങ്കിലും മികച്ച സ്വീകരണമാണ് സുരേന്ദ്രനിപ്പോള് പത്തനംതിട്ടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ശബരിമല തന്നെയാണ് പ്രചാരണ ആയുധമെന്ന് ബി.ജെ.പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് തങ്ങളുടെ നേതാവെത്തുമ്പോള്‍ അണികളുടെ ആവേശം അണപൊട്ടുകയാണ്.
ശബരിമല സമരനായകന് എന്ന പരിവേഷത്തോടെയാണ് സുരേന്ദ്രന്റെ പ്രചാരണം. ഈ വീരപരിവേഷമാണ് സുരേന്ദ്രനെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയാല്‍ മതിയെന്ന നിര്‍ദേശം തന്നെയാണ് പാര്‍ട്ടിയും നല്‍കിയിരിക്കുന്നത്. ബി.ജെ.പി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ അര്‍പ്പിക്കുന്ന നേതാവാണ് സുരേന്ദ്രന്. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവിലാണ് സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ബി.ജെ.പി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്.