മുളകുപൊടി സ്‌പ്രേ ആക്രമണം : ബിന്ദു അമ്മിണി ആശുപത്രിയില്‍

കൊച്ചി: ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കൊപ്പം എത്തിയ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് എതിരെ മുളകുപൊടി സ്‌പ്രേ ആക്രമണം. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകന്‍ ശ്രീനാഥാണ് അറസ്റ്റിലായത്.

ശബരിമല ദര്‍ശനത്തിന് അനുമതി തേടി കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണറുടെ ഓഫീസിലെത്തിയതായിരുന്നു ബിന്ദു. ആക്രമണത്തില്‍ ശാരീരിക ആസ്വാസ്ത്യം പ്രകടിപ്പിച്ച ബിന്ദുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY