പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ പുറത്ത് കടന്നോണം; പാകസ്ഥാനികള്‍ക്ക് താമസവും ജോലിയും നല്‍കരുതെന്നും മുന്നറിയിപ്പ്

ബിക്കാനിര്‍ : പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് ഉത്തരവിട്ട് രാജസ്ഥാനിനെ ബിക്കാനിറില്‍ ജില്ലാ മജിസ്‌ട്രേറ്റ്. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിക്കാനിര്‍ പ്രദേശിക ഭരണകൂടം സിആര്‍പിസി 144 -ാം വകുപ്പ് പ്രകാരം നിരവധി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാക് പൗരന്മാര്‍ക്ക് താമസസൗകര്യം നല്‍കരുതെന്ന് ജില്ലയിലെ ഹോട്ടലുകള്‍ക്കു ലോഡ്ജുകള്‍ക്കും നിര്‍ദേശം നല്‍കി. പാകിസ്ഥാനികള്‍ക്ക് തൊഴില്‍ നല്‍കരുത്. അയല്‍രാജ്യവുമായി നേരിട്ടോ അല്ലാതെയോ യാതൊരു വ്യാപാര പങ്കാളിത്തവും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

അപരിചിതരുമായി യാതൊരു വ്യാപാര പങ്കാളിത്തവും പാടില്ലെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകള്‍ ബിക്കാനിര്‍ ജില്ലയില്‍ ഉപയോഗിക്കുന്നതിനും കര്‍ശന വിലക്കുണ്ട്. രണ്ട് മാസത്തേയ്ക്കാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY