പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കു വെട്ടേറ്റു

തിരുവനന്തപുരം; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടിയിലെ നഴ്‌സിങ് അസിസ്റ്റന്റിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ കൊല്ലം സ്വദേശി നിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം. താമസസ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെയാണ് എസ് യു ടി ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് പുഷ്പലത ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഇവരുടെ ചെവി അറ്റുപോയി. കഴുത്തിനും കൈക്കും പരിക്കുണ്ട്. വെട്ടുകത്തി കൊണ്ടാണ് പ്രതി പുഷ്പലതയെ ആക്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അറസ്റ്റിലായ നിധിനെതിരെ കൊലപാതക ശ്രമത്തിനും ഗൂഡാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശിയായ ഇയാള്‍ ആംബുലന്‍സിന്റെ ഡ്രൈവറാണ്. ഇയാള്‍ക്ക് ഭാര്യയും കുട്ടിയുമുണ്ട്. ആക്രമിക്കപ്പെട്ട പുഷ്പലതയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.

LEAVE A REPLY