വിവാഹനിശ്ചയ വാര്‍ത്ത നിഷേധിച്ച് കോഹ്‌ലി: അങ്ങനെ ഒന്നുണ്ടായാല്‍ എല്ലാവരെയും അറിയിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോള്‍ വീണ്ടും ഇരുവരും വാര്‍ത്തകളില്‍ നിറയുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും പുതുവര്‍ഷത്തില്‍ ഉണ്ടാകുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളെ എതിര്‍ത്ത് കോഹ്‌ലി തന്നെ രംഗത്തെത്തി.

തന്റെ വിവാഹകാര്യം ഒരിക്കലും മറച്ചു വെയ്ക്കില്ലെന്നും വിവാഹകാര്യം എല്ലാവരെയും അറിയിക്കുമെന്നും കൊഹ്ലി പറഞ്ഞു. എന്നാല്‍ വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹനിശ്ചയം രഹസ്യമായി കഴിഞ്ഞുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ചടങ്ങില്‍ അമ്താഭ് ബച്ചന്‍ അടക്കമുള്ള പ്രമുഖരും പങ്കെടുത്തെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരുടെയും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം. കൊഹ്ലി പോസ്റ്റ് ചെയ്തത് ഒരു ഫോട്ടോയും അനുഷ്‌ക ഒരു വിഡിയോയും. ഏതാണ്ട് സമാനമായ പശ്ചാത്തലമുള്ള രണ്ട് പോസ്റ്റിലും ഒറ്റയ്ക്കാണ് ഇരുവരും. എന്നാല്‍ രണ്ട് പേരുടെ കഴുത്തിലും ദുദ്രാക്ഷ മാലയുണ്ട്. ഇതോടെയാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നത്.

LEAVE A REPLY