ബംഗുളൂരു : ഒരു വര്‍ഷം മുന്‍പ് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്ന പോയിരിക്കുന്നത് അന്യമതസ്ഥനായ കാമുകനൊപ്പം. ബെംഗുളൂരുവിനെ ഇന്‍ഡസ്ട്രിയല്‍ ഏരിയയയായ ജിഗിണിയിലാണ് താമസം. നിത്യവൃത്തിക്കായി വ്യാജപ്പേരില്‍ കമ്പനിയില്‍ ജോലി ചെയ്തു വരുന്നു. മാധ്യമ വാര്‍ത്തകളിലൂടെ സുപരിചിതയായതിനാല്‍ ആളെ തിരിച്ചറിയാതിരിക്കാന്‍ പല്ലില്‍ ഇട്ടിരുന്ന കമ്പി ഊരിമാറ്റി.
കുര്‍ത്തയും ജീന്‍സുമിട്ട് ദിവസവും പുറത്തേയ്ക്ക് പോകുന്ന പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ് മലയാളിയായ കടക്കാരനാണ്. ജെസ്ന ജീവിച്ചിരിക്കുന്നുവെന്ന വിവരം പോലീസ് സ്ഥിരീകരിച്ചത് ഇയാള്‍ കൈമാറിയ വീഡിയോ പരിശോധിച്ചതിലൂടെ.
കണ്ണടയും പല്ലിലെ കമ്പിയും കണ്ട് സംശയം തോന്നിയ കടയുടമ ഒരിക്കല്‍ തന്റെ കടയില്‍ എത്തിയ പെണ്‍കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയില്‍ നിന്നും വേഗത്തില്‍ ഇറങ്ങിപ്പോയി. പിറ്റേന്ന് പെണ്‍കുട്ടി കടയ്ക്കു മുന്നിലൂടെ പോയപ്പോള്‍ ഈ ദൃശ്യങ്ങള്‍ അയാള്‍ മൈാബൈലില്‍ പകര്‍ത്തി. പത്തനംതിട്ടക്കാരനായ സുഹൃത്ത് മുഖേദ പോലീസിന് കൈമാറി. ഇത് ജെസ്ന തന്നെയാണെന്ന് ഉറപ്പിച്ച പോലീസ് കട കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. ഇക്കാര്യം എങ്ങനെയോ അറിഞ്ഞ ആ പെണ്‍കുട്ടി ആ ദിവസങ്ങളില്‍ അതുവഴി വന്നില്ല. പോലീസ് മടങ്ങിയതിന്റെ പിറ്റേന്ന് വീണ്ടും എത്തി. അപ്പോഴാണ് പല്ലിലെ കമ്പി ഇല്ലെന്നും കണ്ണട ധരിച്ചിട്ടില്ലെന്നും മനസ്സിലായത്.
സുകുമാരക്കുറുപ്പ് കേസിന് ശേഷം അഭ്യൂഹങ്ങളുടെയും വ്യാജ സന്ദേശങ്ങളുടെയും കുത്തൊഴുക്കില്‍ കേരളാ പോലീസ് ഏറെ വലഞ്ഞത് ജെസ്നയുടെ തിരോധാനത്തിലാണ്. സുകുമാരക്കുറിപ്പും ജീവനോടെയുണ്ടെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍, പിടികൂടാനായില്ല. ജെസ്നയുടെ കാര്യത്തിലും ഈ അനുഭവം ഉണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.