രാജ്യത്ത് പനി, ചുമ, ജലദോഷം എന്നിവ ബാധിച്ച് ചികിത്സയിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നു

ഡൽഹി: രാജ്യത്ത് പനി, ചുമ, ജലദോഷം എന്നിവ ബാധിച്ച് ചികിത്സയിലെത്തുന്നവരുടെ എണ്ണം 40 ശതമാനത്തോളം വർധിച്ചതായി കണക്കുകൾ. നോയിഡ ആരോ​ഗ്യവിഭാ​ഗം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കുള്ളിൽ ചികിത്സയ്ക്കെത്തിയ 3500ഓളം രോഗികളിലായിരുന്നു പഠനം നടത്തിയത്. ദ്രുത​ഗതിയിലുള്ള രോ​ഗവ്യാപനത്തിനുപിന്നിൽ ഇൻഫ്ളുവൻസ വൈറസായ H3N2 ആകുമെന്നാണ് വിദഗ്ധരുടെ നിഗമനം. H3N2 ഉൾപ്പെടെയുള്ള എല്ലാ പകർച്ചപ്പനികളെയും നേരിടാൻ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ശ്വാസകോശസംബന്ധ അസുഖങ്ങൾ, മറ്റു പകർച്ചവ്യാധികൾ എന്നിവ സ്ഥിരീകരിക്കുന്ന രോഗികളുടെ അനുപാതം സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY