ആന പി.ടി 7ന്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ തുടര്‍ ചികിത്സ വൈകുന്നതായി പരാതി

വനംവകുപ്പിന്റെ സംരക്ഷണയിലുള്ള ആന പി.ടി 7ന്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ തുടര്‍ ചികിത്സ വൈകുന്നതായി പരാതി. ചികിത്സ വൈകുന്നത് കണ്ണിന്റെ കാഴ്ച പുനസ്ഥാപിക്കുന്നതിനുള്ള സാധ്യത നഷ്ടപ്പെടുത്തുമെന്ന് വെറ്റിനറി ഡോക്ടര്‍മാരാണ് പരാതിപ്പെട്ടത്. തുടര്‍ ചികിത്സയ്ക്ക് നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതിയില്ല. ആനയെ കൂട്ടില്‍നിന്ന് പുറത്തിറക്കാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കൂട്ടില്‍നിന്ന് പുറത്തിറക്കിയാലേ തുടര്‍ ചികിത്സ സാധ്യമാകൂ.

LEAVE A REPLY