സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താവും മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം – ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താവും മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ഉമ്മന്‍ചാണ്ടി അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടക്കുന്നത് സൗഹൃദ മല്‍സരമല്ലെന്നും രാഷ്ട്രീയ മല്‍സരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും ഇടത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മലപ്പുറത്ത് നിലപാടുകളും രാഷ്ട്രീയവും ഉയര്‍ത്തി പിടിക്കുന്ന മല്‍സരമാണ് നടക്കുന്നത്. കുഞ്ഞാലിക്കുട്ടി ശക്തനായ സ്ഥാനാര്‍ഥിയാണ്. എതിര്‍പക്ഷത്ത് മല്‍സരിക്കുന്നതാരായാലും വോട്ട് ചെയ്യുന്നത് ജനങ്ങളാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.