‘ടേക്ക് ഓഫ്’ 24ന് തീയേറ്ററുകളിലെത്തും

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘ടേക്ക് ഓഫ്’ 24ന് തീയേറ്ററുകളിലെത്തും.മമ്മൂട്ടി, മോഹന്‌ലാല്‍, ദുല്‍ക്കര്‍ സല്‍മാന്‍ അടക്കമുള്ള താരങ്ങള്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു. മലയാളി നഴ്‌സുമാരുടെ ജീവിതകഥ പറയുന്ന ചിത്രം ഫിലിം എഡിറ്ററായിരുന്ന മഹേഷ് നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കുടുംബത്തിന് വേണ്ടി ഇറാഖ്, സുഡാന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്‌സുമാരാണ് സിനിമയുടെ പ്രമേയം. രാജേഷ് പിള്ള ഫിലിംസിന്റെ സഹകരണത്തോടെ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ആന്റോ ജോസഫും ഷെബി ബക്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മേഘ രാജേഷ് പിള്ളയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യുസര്‍. സംഗീതം: ഷാന്‍ റഹ്മാന്‍, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍, കാമറ: സാനു ജോണ്‍ വര്‍ഗീസ്, സ്റ്റില്‍സ് ലെബിസന്‍ ഗോപി.