എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട്

    ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉടലെടുത്ത അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ എടപ്പാടി പളനിസാമിയെ ഗവര്‍ണ്ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. വൈകുന്നേരത്തോടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നും വരുന്ന 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നുമാണ് ഗവര്‍ണ്ണര്‍ അറിയിച്ചിരിക്കുന്നതെന്നാണ റിപ്പോര്‍ട്ട്.
    സാധാരണക്കാരായ ജനങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും പണം കൊടുത്ത് എംഎല്‍എമാരെ കയ്യിലെടുക്കാന്‍ പനീര്‍ശെല്‍വത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് പളനിസാമിക്ക്് സഹായകമായത്. അതേസമയം, ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടല്ല. എന്നാല്‍, പളനിസാമി ഗവര്‍ണറുമായി കൂടിക്കാഴ്ച സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിന് മുന്‍പു തന്നെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ എം.എല്‍.എമാര്‍ ആഹ്‌ളാദ പ്രകടനം വിരല്‍ ചൂണ്ടുന്നത് എടപ്പാടി അധികാരത്തിലേറും എന്നതിലേയ്ക്കാണ്.
    Type a message…

    LEAVE A REPLY