എല്‍.ഡി.എഫ് തകര്‍ന്നടിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സമ്പൂര്‍ണ്ണ വിജയം കൈവരിച്ചത് അഞ്ച് ജില്ലകളില്‍. വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ എല്ലാ സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചു. കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓരോ സീറ്റുകള്‍ വീതമാണ് യു.ഡി.എഫിന് നഷ്ടമായത്.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് മത്സരിച്ച സിപിഐയുടെ ഗോവിന്ദന് പള്ളിക്കാപ്പില്‍, കോഴിക്കോട് ജില്ലയില്‍ ബേപ്പൂരില്‍ മത്സരിച്ച പി.എ മുഹമ്മദ് റിയാസ്, പത്തനംതിട്ടയിലെ കോന്നിയില്‍ മത്സരിച്ച കെ.യു ജനീഷ് കുമാര്‍ എന്നിവരാണ് എല്‍.ഡി.എഫിന്റെ മാനം കാത്തത്. വയനാട്-3, മലപ്പുറം-16, എറണാകുളം-14, ഇടുക്കി-5, കോട്ടയം-9 എന്നിങ്ങനെ സമ്പൂര്‍ണ വിജയം നേടിയ അഞ്ച് ജില്ലകളിലായി 47 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.



















