മുംബൈ: ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ട്വന്‌റി20 മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ ഇരു ഫോര്‍മാറ്റുകളിലും ഇന്ത്യയെ വിരാട് കോഹ്ലി നയിക്കും. ധോണി വിക്കറ്റ് കീപ്പറായി ടീമില്‍ തുടരും. മുതിര്‍ന്ന താരങ്ങളായ യുവരാജ് സിംഗും ആശിഷ് നെഹ്‌റയും ടീമില്‍ തിരിച്ചെത്തി.
ഇംഗ്ലണ്ടിനെതിരെയുള്ള സന്നാഹ മത്സരത്തില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ ഇടം പിടിച്ചു. യുവരാജ് ഏകദിനത്തിലും ട്വന്‌റി20 ടീമിലും ഇടം പിടിച്ചപ്പോള്‍ നെഹ്‌റ ട്വന്‌റി20 ടീമിലാണ് മടങ്ങി എത്തിയത്. പരിക്കിന്‌റെ പിടിയിലായിരുന്ന സുരേഷ റെയ്‌നയും ട്വന്‌റി20 ടീമില്‍ ഇടം നേടി. ന്യൂസിലാണ്ടിനെതിരായ ഏകദിനത്തില്‍ വിശ്രമമനുവദിച്ച ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും ടീമില്‍ തിരിച്ചെത്തി. ഋഷഭ് പന്താണ് ട്വന്റിട്വന്റിയിലെ പുതുമുഖ താരം.
മൂന്ന് വീതം ടിട്വന്റിയും ഏകദിനവുമാണ് പരമ്പരയിലുള്ളത്. ജനുവരി 15ന് പുണെയിലാണ് ആദ്യ ഏകദിന മത്സരം. മുംബൈയില്‍ നടന്ന യോഗത്തില്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഏകദിന ടീമംഗങ്ങള്‍: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിങ്, അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്
ട്വന്റി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), കെ.എല്‍.രാഹുല്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന, റിഷബ്, പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജ!ഡേജ, ചഹല്‍, മനീഷ് പാണ്ഡെ, ബുംമ്ര, ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍