വെല്‍ക്കം ഓഫര്‍ പിന്‍വലിച്ചതില്‍ വിശദീകരണവുമായി ജിയോ

ന്യൂഡല്‍ഹി: സൗജന്യ സേവനങ്ങളിലൂടെ ടെലിക്കോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ, തങ്ങളുടെ വെല്‍ക്കം ഓഫര്‍ പിന്‍വലിച്ചതിന്റെ വിശദീകരണവുമായി രംഗത്ത്. ടെലികോം മന്ത്രാലയത്തിന്റെ ഇടപെടല്‍ മൂലമാണ് വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31ഓടെ അവസാനിപ്പിക്കാന്‍ കാരണമെന്നാണ് റിലയന്‍സ് നല്‍കുന്ന വിശദീകരണം.

90 ദിവസത്തില്‍ കൂടുതല്‍ സൗജന്യ സേവനങ്ങള്‍ പാടില്ലെന്ന് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മറ്റ് കമ്പനികള്‍ രംഗത്തെത്തിയതോടെ മന്ത്രാലയം റിലയന്‍സിനോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വെല്‍ക്കം ഓഫര്‍ കമ്പനി പിന്‍വലിച്ചത്. വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 4ന് അവസാനിച്ചുവെങ്കിലും ഡിസംബര്‍ 31ലേക്ക് കമ്പനി സ്വമേധയാ നീട്ടിയതിനും മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ‘ഹാപ്പി ന്യൂയിയര്‍ പ്ലാന്‍’ വെല്‍ക്കം ഓഫറിന്റെ തുടര്‍ച്ചയല്ലെന്നും കമ്പനി വ്യക്തമാക്കുന്നു. കൂടുതല്‍ ആകര്‍ഷകമായ ഓഫറുകള്‍ ഭാവിയിലേക്കും ഉണ്ടാകുമെന്ന സൂചനകളും കമ്പനി നല്‍കുന്നു.

LEAVE A REPLY