ജിയോയുടെ വെല്‍ക്കം ഓഫര്‍ ഒരു വര്‍ഷത്തേയ്ക്ക് നീട്ടി

മുംബൈ : റിലയന്‍സ് ജിയോയുടെ സൗജന്യ വെല്‍ക്കം ഓഫര്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി. 2017 മാര്‍ച്ച് 31 വരെ കാലാവധി ഉണ്ടായിരുന്ന ഓഫറാണ് 2018 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് വരിക്കാര്‍ക്ക് ഏറെ സന്തോഷം പകരുന്ന ഈ വാര്‍ത്ത പ്രഖ്യാപിച്ചത്.

ജിയോയെ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു മുകേഷ് അംബാനി പുതിയ പ്രഖ്യാപനം നടത്തിയത്. കേവലം 170 ദിവസങ്ങക്കൊണ്ട് 100 മില്യന്‍ ഉപഭോക്താക്കളെന്ന ചരിത്രനേട്ടവും റിലയന്‍സ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി പറഞ്ഞു.

ഡിജിറ്റല്‍ ജീവിതത്തിന്റെ ഓക്സിജന്‍ തന്നെ ഇന്റര്‍നെറ്റാണെന്നും ലോകത്ത മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഒന്നാമതാണ് ഇന്ത്യയെന്നും അംബാനി പറഞ്ഞു. ഓരോ സെക്കന്റിലും ഏഴ് പുതിയ ഉപഭോക്താക്കള്‍ ജിയോയിലേയ്ക്ക് എത്തുന്നുണ്ടെന്നും ദിനംപ്രതി നെറ്റ്വര്‍ക്ക് കൂടുതല്‍ ശക്തമാക്കാനാണ് ജിയോ ശ്രമിക്കുന്നതെന്നും മുകേഷ് അംബാനി വിശദീകരിച്ചു.

LEAVE A REPLY