മന്ത്രിമാര്‍ക്ക് എതിരായ അന്വേഷണം വൈകുന്നതിനെ വിമര്‍ശിച്ച് കോടതി

    തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നതിലെ അതൃപ്തി കോടതി പ്രകടിപ്പിച്ചു. കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതി വിജിലന്‍സ് ഡയറക്ടറുടെ നടപടികളെ ചോദ്യം ചെയ്തത്.

    മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് എതിരായ ഹരജി മൂന്നാംതവണ കോടതിയില്‍ എത്തിയ ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്. പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുമ്പോള്‍ നീതി ലഭിക്കാത്തതുകൊണ്ടല്ലേ കോടതിയെ സമീപിക്കേണ്ടിവന്നത്? മന്ത്രിക്കെതിരായ പരാതിയില്‍ അന്വേഷണം വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ കേസിലും ശ്രീലേഖ ഐപിഎസിന്റെ കേസിലും അന്വേഷണം വൈകി. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

    LEAVE A REPLY