തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കോതമംഗലം: തട്ടേക്കാട് കുട്ടമ്പുഴയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വഴുതനപ്പള്ളി സ്വദേശി ടോണി മാത്യു (26) ആണ് മരിച്ചത്. തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപമുള്ള വനത്തിലാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബേസില്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.