ലോകത്തിലെ ആദ്യത്തെ റോബോട്ട് ചെക്ക് ഇൻ സൗകര്യം ഇനി ദുബായ് വിമാനത്താവളത്തിൽ

ദുബായ്: ലോകത്തിലെ ആദ്യത്തെ റോബോട്ട് ചെക്ക് ഇൻ സൗകര്യം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തി. തുടക്കത്തിൽ എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഭാവിയിൽ 200ലധികം റോബട്ടുകളെ നിയമിച്ച് സേവനം വിപുലപ്പെടുത്തും. പ്രാദേശികമായി വികസിപ്പിച്ചെടുത്ത സാറയെന്ന റോബോട്ട് ആണ് യാത്രക്കാരുടെ ചെക്ക്–ഇൻ സേവനം ഏറ്റെടുത്തിരിക്കുന്നത്. അറബിക്, ഇംഗ്ലിഷ് ഉൾപ്പെടെ 6 ഭാഷകളിൽ ആശയ വിനിമയം നടത്തുന്ന സാറ എളുപ്പത്തിലും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡിങ് പാസ് ഇ–മെയിൽ വഴിയോ സ്മാർട് ഫോൺ വഴിയോ നൽകും. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് സിഇഒ ആദിൽ അൽ രിധ പറഞ്ഞു. ചെക്ക്–ഇൻ സൗകര്യത്തിന് പുറമേ യാത്രക്കാർക്ക് മാർഗനിർദേശം നൽകാനും സാറയ്ക്കാകും. കൂടുതൽ സേവനം ഉൾപ്പെടുത്താനും സംവിധാനമുണ്ട്.

LEAVE A REPLY