പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലാന്കെറ്റുകൾ വിതരണം ചെയ്തു .

താണുപ്പിനു ആശ്വാസമേകി പി എം എഫ് റിയാദ് ജീവകാരുണ്യ പ്രവർത്തനത്തിന് എന്നും വേറിട്ട മുഖം നൽകി കൊണ്ട് റിയാദിലെ ജനദ്രിയ, തുമാമ ഭാഗങ്ങളിലെ തൊഴിലാളികൾക്കും തണുത്തുറഞ്ഞ മരുഭൂമിയിൽ കിടക്കുന്ന ആട്ടിടയന്മാര്കും പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലാന്കെറ്റുകൾ വിതരണം ചെയ്തു .കഴിഞ്ഞ റമദാൻ മാസത്തിൽ ഇതേ മേഖലകളിൽ ഭക്ഷണ സാധനങ്ങൾ ഉൾപ്പടെ റമദാൻ കിറ്റ് വിതരണം നടത്തിയിരുന്നു .പി എം എഫ് നടത്തുന്ന ഇത്തരം ജീവന പ്രവർത്തനങ്ങൾ മറ്റു സംഘടനകളും മാതൃക ആകണമെന്ന് ജി സി സി കോഡിനേറ്റർ റാഫിപാങ്ങോടും ഗ്ലോബൽ വക്താവ് ജയൻ കൊടുങ്ങല്ലൂരും പറഞ്ഞു .ബ്ലാന്കെറ്റ് വിതരണത്തിന് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ മുജീബ് കായംകുളം ,ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ ,ബിനു കെ തോമസ് , അസ്‌ലം പാലത്ത് എന്നിവർ നേത്യുത്വം കൊടുത്തു .

LEAVE A REPLY