ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആരാധകരിലേക്ക് കൂടുതലായി അടുക്കുന്നു. ആരാധകരുമായി സംവദിക്കുന്നതിനും കൂടുതല്‍ സൗഹൃദത്തിനും വേണ്ടി സണ്ണിലിയോണ്‍ തന്റെ പുതിയ ആപ്പ് പുറത്തിറക്കി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രമാടക്കമുള്ള സണ്ണിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളെ ഒരുമിച്ച് ചേര്‍ത്താണ് ആപ്പിന്റെ പ്രവര്‍ത്തനം. സോഷ്യല്‍ മീഡിയയ്ക്ക് പുറമെ താരത്തിന്റെ ഷോകളുടേയും പരിപാടികളുടേയും മറ്റും വിവരങ്ങളും ആപ്പിലൂടെ ആരാധകര്‍ക്ക് നേരിട്ടറിയാം. ദിവസത്തില്‍ 24 മണിക്കൂറും ആപ്‌സിന്റെ സേവനം ലഭ്യമാണ്.
ആരാധകരുമായി സംവദിക്കുന്നതിനും കൂടുതല്‍ സൗഹൃദത്തിനും വേണ്ടിയാണ് സണ്ണിലിയോണ്‍ തന്റെ പുതിയ ആപ്പ് പുറത്തിറക്കിയത്
ആരാധകരുമായി അടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് താരം പറയുന്നു. സ്വന്തമായ ആപ്പ് എന്നത് ഏറെ നാളത്തെ സ്വപ്നാമായിരുന്നു. അത് സാധിച്ചുവെന്നും് സണ്ണിലിയോണ്‍ പറഞ്ഞു. ഇന്ത്യയിലും പുറത്തുമായി 28മില്ല്യണ്‍ ഫോളോവേഴ്‌സാണ് സണ്ണിക്കുള്ളത്. സോനം കപൂര്‍ അടക്കമുള്ള താരങ്ങള്‍ മുമ്പ് ഇത്തരത്തില്‍ ആപ്പ് പുറത്തിറക്കി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.