സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 91% കയ്യടക്കി ആപ്പിള്‍, ആദ്യ 5ല്‍ പോലും സാംസങ്ങില്ല

ആഗോള വിപണിയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ മൂന്നാം പാദഫലം എത്തി. ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളാണ് വിപണി കയ്യടക്കിയിരിക്കുന്നത്. ലാഭവിഹിതത്തില്‍ 91% ആപ്പിളിന് ലഭിച്ചെന്ന് സ്റ്റാര്‍ട്ടജി അനലിറ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

900 കോടി യു എസ് ഡോളറാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനവഴിയുണ്ടായ മൊത്തലാഭം. ഇതില്‍ 850 കോടി യു എസ് ഡോളറാണ് ആപ്പിളിന്‌റെ പ്രവര്‍ത്തന ലാഭം. 20 കോടി യു എസ് ഡോളര്‍ പ്രവര്‍ത്തന ലാഭവുമായി ഹുവായിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം വിവോയ്ക്കും നാലാം സ്ഥാനം ഒപ്പോയ്ക്കുമാണുള്ളത്.

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്തെ രാജാക്കന്മാരില്‍ ഒന്നായ സാംസങ്ങിന് അവസാന പാദഫലത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യ അഞ്ചില്‍ പോലും സാംസങ്ങിന് ഇടം പിടിക്കാനായില്ല. ഗാലക്‌സി നോട്ട്7ന്‌റെ ബാറ്ററി പൊട്ടിത്തെറി ഭീതിമൂലം വിപണിയില്‍ നിന്നും പിന്‍വലിച്ചതാണ് സാംസങ്ങിന് തിരിച്ചടിയായത്.

LEAVE A REPLY