കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം 15കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. സംഭവത്തില്‍ പാലക്കാട് സ്വദേശി ഷാഹിദ്, കോഴിക്കോട് സ്വദേശി ആനന്ദ് എന്നിവര്‍ക്കെതിരെ പോലീസ് കേസ്സെടുത്ത് അന്ഴേഷണമാരംഭിച്ചിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് നാല് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് കാണാതായിരുന്നു. ഇവര്‍ പിന്നീട് മടങ്ങിയെത്തി. പോലീസ് വൈദ്യപരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. തുടർന്ന്  ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചവരാണ് രണ്ട് തവണയായി   പീഡിപ്പിച്ചതെന്ന്  പൊലീസ് വ്യക്തമാക്കി.