ഞണ്ടുകളുടെ നാട്ടില്‍ ഇരട്ടകളായി നിവിനും ശ്രിന്ധയും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള. ചിത്രത്തില്‍ നിവിന് ഒപ്പം ശ്രിന്ധയും അഭിനയിക്കുന്നു എന്ന വിവരം നേരത്തെ എത്തിയിരുന്നു. ഇരുവരും ഇരട്ടകളായാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് പുതിയ വിവരം. പ്രേമം ഫെയിം അല്‍ത്താഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രേമത്തിലെ മിക്ക താരങ്ങളും ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയില്‍ എത്തുന്നുണ്ട്. 2017 തുടക്കത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയേക്കും. ഒരു കുടുംബകഥ തമാശയും ചേർത്ത് പറയുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഇപ്പോൾ ‌‌‌ഡബ്ബിംഗ് പുരോഗമിക്കുകയാണ്.

അതേസമയം ഗൗതം രാമചന്ദ്രൻ നിവിനെ നായകനാക്കി ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെയും ഡബ്ബിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ തീരപ്രദേശത്തെ ഒരു റൗഡി കഥാപാത്രമാണ് നിവിന്.
Attachments area