ഹൃദ്രോഗത്തിന് മൂലകോശാധിഷ്ഠിത റീജനറേറ്റീവ് തെറാപ്പി വികസിപ്പിച്ചെടുത്ത് ഡ്യൂക്-എന്‍ യുഎസ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍

ഹൃദ്രോഗത്തിന് മൂലകോശാധിഷ്ഠിത റീജനറേറ്റീവ് തെറാപ്പി വികസിപ്പിച്ചെടുത്ത് ഡ്യൂക്-എന്‍ യുഎസ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ഹൃദയ പേശികളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്‌ഷന്‍ അഥവാ ഹൃദയാഘാതം എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഇങ്ങനെ ഹൃദയത്തില്‍ ക്ഷതം സംഭവിക്കുന്ന കോശങ്ങള്‍ക്കു പകരം മൂല കോശങ്ങള്‍ ഉപയോഗിച്ച് കോശങ്ങള്‍ വീണ്ടും വളര്‍ത്തിയെടുക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
ഹൃദയത്തിലെ ക്ഷതം വന്ന ഭാഗത്തേക്ക് മൂലകോശങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് മൂലം കേടു വന്ന കോശങ്ങളുടെ പ്രശ്നം പരിഹരിച്ച് ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു. എന്‍ജിജെ റീജനറേറ്റീവ് മെഡിസിന്‍ ജേർണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

LEAVE A REPLY