പട്ന : നോട്ട് നിരോധനത്തിന് പിന്നാലെ ജനങ്ങളെ വലച്ചു 2000 രൂപയുടെ വ്യാജ നോട്ട്. വ്യാജ കറൻസികൾ വ്യാപകമായി ഇറങ്ങിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾക് പിന്നാലെ എ. ടി. എമ്മുകളിൽ നിന്നും വ്യാജ വ്യാജനോട്ടുകൾ കിട്ടിയതായ ഞെട്ടിപ്പിക്കുന്ന റിപോർട്ടുകൾ പുറത്തുവന്നു.
ബീഹാറിലെ സീതമർഹി ജില്ലയിലെ എ. ടി. എംമ്മിൽ നിന്നും 2000 രൂപയുടെ വ്യാജ നോട്ട് കിട്ടിയതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്നു പോലീസ് a. ടി ടി. എം സീൽ വെച്ചു.
എ. ടി. എമ്മിൽ നിന്നും പണമെടുത്ത ചന്തയിൽ പോയി സാദനം മേടിച്ചയാൾക്കാണ് വ്യാജ നോട്ട് ലഭിച്ചത്. ബാക്കി പണം നൽകുന്നതിന് ഇടയിൽ കടക്കാരൻ വ്യാജ നോട്ട് തിരിച്ചറിഞ്ഞു. യഥാർത്ഥ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ആയിരുന്നു അത്.