വാട്‌സ്ആപില്‍ അശ്ലീല സന്ദേശമയക്കുന്നവര്‍ക്ക് ഋഷിരാജ് സിങിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: പെണ്‍കുട്ടികളെ തുടര്‍ച്ചയായി 14 സെക്കന്‍ഡ് നോക്കിയാല്‍ കേസെടുക്കാമെന്ന പ്രസ്ഥാവനയിറക്കിയ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ പ്രമുഖ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ വാട്‌സ്ആപ് ഉപയോഗത്തെ കുറിച്ചാണ് സിങിന്റെ കമന്റ്.

കുട്ടികള്‍ 20 മിനിറ്റില്‍ കൂടുതല്‍ വാട്‌സ്ആപ് ഉപയോഗിക്കരുതെന്ന് സിങ് പറയുന്നു. ഇതിന് കാരണമായി സിങ് പറയുന്നത് ഇങ്ങനെ. നമ്മുടെ കുട്ടികള്‍ മണിക്കൂറുകളോളം വാട്‌സ്ആപ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനിടയില്‍ പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ ഇടപെടുന്നു. അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതടക്കം അശ്ലീല വീഡിയോകള്‍ വരെ കുട്ടുകള്‍ കൈമാറുന്നു. ഇതില്‍ കേസൊന്നും വരില്ലെന്നാണ് കുട്ടികള്‍ കരുതുന്നത്. എന്നാല്‍ അശ്ലീല സന്ദേശങ്ങള്‍ ഒരാള്‍ക്ക് ഇഷ്ടമില്ലാതെ വാട്‌സ്ആപില്‍ അയച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടാം. ഇക്കാര്യം ആര്‍ക്കും അറിയില്ല. ഇത്തരം നിരവധി കേസുകള്‍ ദിവസവും സ്‌റ്റേഷനില്‍ ലഭിക്കുന്നുണ്ട്. അതിനാല്‍ നമ്മുടെ കുട്ടികള്‍ മണിക്കൂറുകളോളം സമൂഹ മാധ്യമങ്ങളില്‍ ചിലവഴിക്കുന്നതിനെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ എക്‌സൈസ് സ്റ്റാഫ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗവും ലഹരി വിരുദ്ധ ക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

LEAVE A REPLY