വാഹന ഇന്ധനത്തിന് പിന്നാലെ പാചക വാതകത്തിലും എഥനോള്‍ പരീക്ഷിക്കാനൊരുങ്ങി കേന്ദ്രം. എല്‍.പി.ജിക്ക് പകരം എഥനോള്‍ അടങ്ങിയ ഇന്ധനം ഉപയോഗിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്ത് എഥനോള്‍ നിര്‍മ്മാണം കുതിച്ചതോടെയാണ് സര്‍ക്കാര്‍ പുതിയ സാധ്യതകള്‍ തേടുന്നത്.
പാചക വാതക വിലയിലുണ്ടായ കടുത്ത വര്‍ധനവും എഥനോള്‍ അധിഷ്ടിത പാചക വാതകം എന്ന ആശയത്തിന് പിന്നിലുണ്ട്. ശ്രമങ്ങള്‍ വിജയിച്ചാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹോട്ടല്‍ അടക്കമുള്ള വ്യവസായ മേഖലയ്ക്ക് വലിയ നേട്ടമാകും. മാത്രമല്ല, എഥനോള്‍ അധിഷ്ടിത പാചക വാതകം യാഥാര്‍ത്ഥ്യമായാല്‍, നിലവിലുള്ള പാചക ഉപകരണങ്ങളില്‍ അടക്കം മാറ്റം വന്നേക്കുമെന്നും സൂചനയുണ്ട്.



















