നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ മോഡിയെ പിന്തുണച്ച് മുകേഷ് അംബാനി

മുംബൈ : രാജ്യത്തെ 500-1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണച്ച് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി. മോഡിയുടെ നോട്ട് അസാധുവാക്കല്‍ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന തീരുമാനമാണെന്നും അംബാനി ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ഇത് ആദ്യമായാണ് മുകേഷ് അംബാനി പ്രതികരിക്കുന്നത്.