ഗ്ലോബൽ എന്റർപ്രെന്യൂർഷിപ്പ് സമ്മിറ്റ് 2019 – റജിസ്ട്രേഷൻ ആരംഭിച്ചു

അന്താരാഷ്‌ട്ര വിപണിയിൽ ബിസിനസ്സ് വിപുലീകരിക്കാൻ താത്പര്യമുള്ളവർക്ക് ഗ്ലോബൽ എന്റർപ്രെന്യൂർഷിപ്പ് സമ്മിറ്റ്, GES – 2019 ൽ പങ്കെടുക്കാൻ ഇപ്പോൾ അപേക്ഷിക്കാം. നെതെർലാൻഡ്സിൽ വച്ച് ജൂൺ നാലിനും അഞ്ചിനുമാണ് സമ്മിറ്റ് നടക്കുക. നെതെർലാൻഡ്സ് ഗവൺമെന്റും യുഎസ് ഗവൺമെന്റും സംയുക്തമായാണ് ഒമ്പതാമത് ഗ്ലോബൽ എന്റർപ്രെന്യൂർഷിപ്പ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. സമ്മിറ്റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് മാർച്ച് ഒന്നാം തീയതി വരെ www.ges2019nl.nl എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ടായിരത്തോളം പേർ സമ്മിറ്റിൽ പങ്കെടുക്കും.

നിങ്ങളുടെ ബിസിനെസ്സിനെ സംബന്ധിച്ച വാർത്തകൾ ജനപ്രിയം ടി വി ചാനലിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുന്നതിന് – sukesh@janapriyam.com

LEAVE A REPLY