ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, 26 പേര്‍ മരിച്ചു

ഇന്തോനേഷ്യയിലെ ആഷ് പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 26 പേര്‍ മരിച്ചതായാണ് വിവരം. നിരവധി കെട്ടിടങ്ങള്‍ നിലംപതിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം.

നിലംപതിച്ച കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ശക്തിയേറിയ ചലനത്തിന് പിന്നാലെ 30 മിനിറ്റിനുള്ളില്‍ അഞ്ച് തവണ തുടര്‍ചലനങ്ങളുണ്ടായി. സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

യു.എസ് ജിയോളജിക്കല്‍ സര്‍വേ പ്രകാരം അഷെയിലെ വടക്കുകിഴക്കന്‍ തീരപ്രദേശത്ത് 17കീ.മീ വ്യാപിക്കുന്ന ഭൂചലനമാണ് ഉണ്ടായത്.

LEAVE A REPLY