200 കോടിയുടെ കള്ളപ്പണം കൊച്ചിയില്‍…? ബാങ്കുകള്‍ കര്‍ശന നിരീക്ഷണത്തില്‍

കൊച്ചി : രാജ്യത്ത് 5000,1000 രൂപാ നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിനു ശേഷം 200 കോടി രൂപയുടെ കള്ളപ്പണം കൊച്ചിയിലേയ്ക്ക് കടത്തിയതായി രഹസ്യ വിവരം. ഇതേതുടര്‍ന്ന് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ പരിശോധന ശക്തമാക്കി.

ജ്വല്ലറികള്‍, റിയല്‍ എസ്‌റ്റേറ്റ്, സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാങ്കുകളുടെ കണക്കില്‍പെടുന്നതിലും കൂടുതല്‍ പുതിയ 2000 രൂപാ നോട്ടുകള്‍ കൊച്ചി, ആലുക മേഖലകളില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അസാധു നോട്ടുകള്‍ എത്തിയതും പുതിയ നോട്ടുകള്‍ ചോര്‍ന്നതും ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇറവിടം കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

ഇതേതുടര്‍ന്ന്, സമീപ ദിവസങ്ങളിലായി പഴയനോട്ട് നിക്ഷേപിക്കാന്‍ എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദേശം നല്‍കി.

LEAVE A REPLY