ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള വാക്കുകൾ കൊണ്ടുള്ള അധിക്ഷേപം ഇനി മുതൽ കുറ്റകരം

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള വാക്കുകൾ കൊണ്ടുള്ള അധിക്ഷേപം ഇനി മുതൽ കുറ്റകരമാകും. സംസ്ഥാനത്തെ ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസ് മന്ത്രിസഭായോഗത്തിൽ പരിഗണിക്കും. നിയമ, ആഭ്യന്തര, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഓർഡിനൻസിന്റെ കരട്, നിയമ വകുപ്പിന്റെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും കൂടി അന്തിമ അംഗീകാരത്തോടെയാകും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്‌ക്ക് വയ്‌ക്കുക. ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുക, അസഭ്യം പറയുക, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപം എന്നിവയെല്ലാം ഇനി മുതൽ കുറ്റകരമാകും. ആശുപത്രി സംരക്ഷണ നിയമത്തിൽ ആശുപത്രി ആക്രമണത്തിനുള്ള ശിക്ഷ ഇരട്ടിയിലധികമായി വർദ്ധിപ്പിപ്പിച്ചിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങൾക്കും പ്രവർത്തകർക്കുമെതിരായ അതിക്രമങ്ങളിൽ പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും കരടിൽ നിർദേശമുണ്ട്.

LEAVE A REPLY