സാരംഗ് ഇനി ആറു പേരിലൂടെ ജീവിക്കും

ആറ്റിങ്ങൽ: പത്താം ക്ലാസ് വിദ്ധാർഥിയായ ആറ്റിങ്ങൽ സ്വദേശി സാരംഗ് ഇനി ആറു പേരിലൂടെ ജീവിക്കും. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച സാരംഗ് ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ വിദ്യാർഥിയായിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സാംരംഗിന് ആദരാഞ്ജലി അര്‍പ്പിച്ചു. സാരംഗിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം നൽകി. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ് എന്നും മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എസ് എസ് എൽ സി ഫലം പുറത്തുവന്നപ്പോൾ സാരംഗിന് പത്ത് എ പ്ലസ് ലഭിച്ചിരുന്നു.

LEAVE A REPLY