എങ്ങും മോദി മയം: 2017ലെ കേന്ദ്രസര്‍ക്കാര്‍ കലണ്ടറിലെ താരം മോദി തന്നെ

ന്യൂഡല്‍ഹി: എല്ലാ പേജുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി കേന്ദ്രസര്‍ക്കാരിന്റെ 2017 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. ഹിന്ദിയിലും ഭാഗികമായി ഇംഗ്ലീഷിലും അച്ചടിച്ച കലണ്ടറില്‍ 12 പേജുകളിലും ചിത്രത്തിനൊപ്പം പ്രധാനമന്ത്രിയുടെ വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് കലണ്ടര്‍ തയ്യാറാക്കിയത്. പുതിയ കലണ്ടര്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പ്രകാശനം ചെയ്തു. ‘മേരാ ദേശ് ബദല്‍ രഹാഹെ ആഗെ ബഡ് രഹാഹെ’ എന്നതാണ് കലണ്ടറിന്റെ പ്രമേയം. സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ വിവരിച്ച് കൊണ്ടുള്ളതാണ് കലണ്ടറെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

4 3-1 2 1 5

LEAVE A REPLY