28.8 C
Kerala, India
Sunday, November 17, 2024

മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി , ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ...

ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കടുത്ത നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കടുത്ത നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ വിൽക്കാൻ പാടില്ലെന്ന കർശന നിർദേശവും ഭക്ഷ്യ...

ആശ്രമം നഴ്സിങ് കോളേജിലെ 12 വിദ്യാർത്ഥിനികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാധ്യമ റിപോർട്ടുകൾ

കൊല്ലം: കൊല്ലം ആശ്രമം നഴ്സിങ് കോളേജിലെ 12 വിദ്യാർത്ഥിനികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാധ്യമ റിപോർട്ടുകൾ. ഇന്നലെ ഉച്ചയ്ക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാവാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം....

മരുന്ന് സംഭരണ ശാലകളിലുണ്ടായ തീപിടിത്തം; നടപടിയുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ

തിരുവനന്തപുരം: വിവിധ മരുന്ന് സംഭരണ ശാലകളിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നടപടിയുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ. തീപിടിത്തത്തിന് കാരണം ബ്ലീച്ചിങ് പൗഡറാണ് എന്ന നിഗമനത്തിൽ എല്ലാ ഗോഡൗണിൽ നിന്നും ബ്ലീച്ചിങ് പൗഡർ ഇന്നുതന്നെ...

കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്കെത്തിക്കുമ്പോള്‍ പോലീസ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: ആശുപത്രിയിലെ അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്കെത്തിക്കുമ്പോള്‍ പോലീസ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി. പ്രതി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്നും അക്രമാസക്തനാകുമോയെന്നും നേരത്തേ കണ്ടെത്തണമെന്നും കസ്റ്റഡിയിലുള്ളയാളുടെ പക്കല്‍ ആയുധമില്ലെന്ന് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു. ശരീരത്തിലോ...

ചൈനയിൽ വീണ്ടും കൊറോണ വൈറസ് വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്

ബെയ്ജിങ്: ചൈനയിൽ വീണ്ടും കൊറോണ വൈറസ് വലിയ തോതിൽ വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്. മുതിർന്ന ആരോഗ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊറോണ മഹാമാരിയുടെ പുതിയ തരംഗം ജൂൺ...

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനകേസുകളിൽ അതിജീവിതയുടെ ക്ഷേമത്തിനാണ് പരമ പ്രാധാന്യമെന്ന് ഹൈക്കോടതി

എറണാകുളം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനകേസുകൾ റദ്ദാക്കുന്ന കാര്യത്തിൽ അതിജീവിതയുടെ ക്ഷേമത്തിനാണ് പരമ പ്രാധാന്യമെന്ന് ഹൈക്കോടതി. കോടതിക്ക് പുറത്തുവെച്ച് കേസുകൾ ഒത്തുതീർപ്പായതിനാൽ റദ്ദാക്കണമെന്ന 46 ഹർജികൾ ഒരുമിച്ചു പരിഗണിക്കവെയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗം...

കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ കേരളം മുമ്പിലെന്ന് നീതി ആയോഗ് റിപ്പോർട്ട്

ന്യൂഡൽഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ കേരളം ഒന്നാമതെന്ന് നീതി ആയോഗ് റിപ്പോർട്ട്. 2020 - 21 വർഷത്തെ വാർഷിക സൂചികയിൽ 19 സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ നിന്നുമാണ് കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്....

മലപ്പുറത്ത് മൂർക്കനാടിൽ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരുങ്ങുന്നു

മലപ്പുറം: പാൽപ്പൊടി നിർമാണത്തിൽ ഇനി കേരളം സ്വയം പര്യാപ്തതയിലേക്ക്. മലപ്പുറം മൂർക്കനാട് പാൽപ്പൊടി നിർമാണ ഫാക്ടറി ഒരുങ്ങുന്നു. ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്‌ഷ്യം. പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട്...

സംസ്ഥാനത്ത് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...
- Advertisement -