ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കടുത്ത നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കടുത്ത നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ വിൽക്കാൻ പാടില്ലെന്ന കർശന നിർദേശവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകിയിട്ടുണ്ട്. ഇവ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടന്നു വരികയാണ്. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരേയും പാഴ്സലിൽ മുന്നറിയപ്പോടു കൂടിയ സ്റ്റിക്കർ പതിക്കാത്തവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യവകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

LEAVE A REPLY