പട്യാല : പോലീസ് വേഷധാരികള്‍ പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരനെ മോചിപ്പിച്ചു. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തലവന്‍ ഹര്‍മീന്ദര്‍ മിന്റു ഉള്‍പ്പെടെയുള്ള തടവുപുള്ളികളാണ് രക്ഷപെട്ടത്. സംഭവത്തെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന, കശ്മീര്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളിലും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ജയില്‍ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെയും ഡിസ്മിസ് ചെയ്തു.
ഇന്നലെ രാവിലെ രണ്ടു വാഹനങ്ങളിലായെത്തിയ പത്തംഗ സായുധ സംഘം ജയിലിലേയ്ക്ക് ഇരച്ചുകയറുകയായിരുന്നു. വിക്കി ഗൗണ്ടര്‍, ഗുരുപ്രീത് സെക്കോണ്‍, നിത ദിയോള്‍, വിക്രംജീത് എന്നീ കൊടുംകുറ്റവാളികളാണു ഹര്‍മീന്ദര്‍ മിന്റുവിനൊപ്പം രക്ഷപ്പെട്ടിരിക്കുന്നത്.