1200 കോടി രൂപയുടെ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വ്യപാരിയായ സിറാജിനെ പോലീസ് അറസ്റ്റു ചെയ്തു

    കൊച്ചിയിൽ സ്വർണ വ്യാപാരിയാണ് സിറാജ്. കേസിലെ മുഖ്യ പ്രതിയായ സിറാജിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്ന് പോലീസ് റിപ്പോർട്ട് നൽകി. മുംബൈയിൽ നിന്നുള്ള ഡി.ആർ.ഐ. സംഘമാണ് സിറാജിനെ പിടികൂടിയത്. പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് സ്വർണ്ണക്കടത്ത് നടന്നതെന്ന് ഡി.ആർ.ഐ. അന്വേഷണസംഘം റിപ്പോർട്ട് നൽകി. മുംബൈയിൽ നിന്ന് ഗുജറാത്തിലേക്കും അവിടെ നിന്നും കൊച്ചിയിലേക്കും സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സിറാജിനെ പിടികൂടിയത്.